കതിരൂർ മനോജ് വധക്കേസ്;സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം!

കൊച്ചി:കതിരൂർ മനോജ് വധക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി.പി ജയരാജൻ ഉൾപ്പെടെയുള്ള ആറു പ്രതികൾക്കെതിരെ യൂഎപിഎ ചുമത്തിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ നടപടി.

ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന യൂഎപിഎ നിലനിൽക്കുമെന്ന് ആറു പ്രതികളുടെ ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.ആദിവാസിക്ക് നേരെ മാത്രമാണോ യൂഎപിഎ ചുമത്തേണ്ടതെന്നു ചോദിച്ച കോടതി,രാജാവിനേക്കാൾ വലിയ രാജ്യഭക്തിയാണ് സർക്കാരിനെന്നും കോടതി വിമർശിച്ചു.

ഒപ്പം പോകുന്നവരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും കോടതി പറഞ്ഞു.കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് പ്രതികൾ പറഞ്ഞു.