ശരീരത്തിലെ കൊളസ്‌ട്രോള്‍ നിരക്ക് അനിയന്ത്രിതമായി ഉയരുന്നത് തടയാം; ഹൃദയത്തെ സംരക്ഷിക്കാന്‍ ഇവ ശീലമാക്കൂ

രക്തത്തിലെ ഉയരുന്ന കൊളസ്‌ട്രോള്‍ ലെവല്‍ ഹൃദയത്തിന്റെ മണിമുടക്കിലേക്കാണ് നയിക്കുക. ഭക്ഷണത്തില്‍ ചിട്ടയായ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കാത്തവര്‍ ചില രീതികളെങ്കിലും മാറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ ഒടുവില്‍ ഹൃദയാഘാതത്തിന് കീഴടങ്ങേണ്ടി വരും.

1.ചെറുചന എണ്ണ

x1

മീനെണ്ണയുടെ അതേ ഗുണമാണ് ഈ സസ്യ എണ്ണക്കുള്ളത്. വെണ്ണയ്ക്കും നെയ്ക്കുമെല്ലാം പകരം പാചകത്തില്‍ ചെറുചന എണ്ണ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ നിരക്കില്‍ വലിയ മാറ്റം കൊണ്ടു വരാനാകും.

2.ബീന്‍സ്

x2

കൊളസ്‌ട്രോള്‍ നിരക്ക് പെട്ടെന്ന് താഴ്ത്താന്‍ ബീന്‍സ് ഉപയോഗിക്കുന്നത് കൊണ്ട് സാധ്യമാകും.

3.കട്ടന്‍ ചായ

x3

പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് കട്ടന്‍ ചായക്ക് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിയുമെന്നാണ്

4.വെളുത്തുള്ളി

x4

ഭക്ഷണത്തിന് സ്വാദ് വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഔഷധമാണ് വെളുത്തുള്ളി. ശരീരത്തിനുള്ളില്‍ രക്തം കട്ടയാകുന്നത് തടയാനും രക്ത സമ്മര്‍ദ്ദം കുറക്കാനും മറ്റ് ഇന്‍ഫക്ഷനുകളില്‍ നിന്ന് സംരക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിയും

5.ചീര

x6

ചീരയിലടങ്ങിയിട്ടുള്ള ലൂട്ടേന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. രക്തധമനികള്‍ തടസമുണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യും.

 

Be the first to comment on "ശരീരത്തിലെ കൊളസ്‌ട്രോള്‍ നിരക്ക് അനിയന്ത്രിതമായി ഉയരുന്നത് തടയാം; ഹൃദയത്തെ സംരക്ഷിക്കാന്‍ ഇവ ശീലമാക്കൂ"

Leave a comment

Your email address will not be published.


*