എടിഎം കവര്‍ച്ച; സംഘത്തിലെ മുഖ്യ പ്രതിയായ റുമേനിയന്‍ സ്വദേശി മുംബൈയില്‍ പിടിയില്‍

മുംബൈ: എടിഎമ്മില്‍ കവര്‍ച്ച നടത്തിയ വിദേശ സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. റുമേനിയന്‍ പൗരനായ മരിയന്‍ ഗബ്രിയേല്‍ ആണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച്ച വൈകുന്നേരം മുംബൈയിലെ എടിഎമ്മില്‍ നിന്നും നൂറ് രൂപ പിന്‍വലിച്ച് മടങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

തിരുവനന്തപുരത്ത് എടിഎം കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തിയതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മൂന്നു വിദേശികള്‍ ചേര്‍ന്നു പിന്‍നമ്പര്‍ ചോര്‍ത്താനുള്ള ക്യാമറ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ എടിഎമ്മിലെ ക്യാമറയില്‍ പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു.

എസ്ബിഐ, എസ്ബിടി, ഐഡിബിഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് അപഹരിക്കപ്പെട്ടത്. പലരില്‍ നിന്നായി 2.45 ലക്ഷം രൂപ അപഹരിക്കപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയത്. വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ ശാഖയോടു ചേര്‍ന്ന എടിഎം കൗണ്ടറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണവും പൊലീസ് കണ്ടെടുത്തിരുന്നു.

1 Comment on "എടിഎം കവര്‍ച്ച; സംഘത്തിലെ മുഖ്യ പ്രതിയായ റുമേനിയന്‍ സ്വദേശി മുംബൈയില്‍ പിടിയില്‍"

  1. Its a very good news!

Leave a Reply to editor Cancel reply

Your email address will not be published.


*