മൈക്കള്‍ ഫെല്‍പ്‌സിന് 21ാം സ്വര്‍ണ്ണം; സുവര്‍ണ മത്സ്യം കുതിപ്പ് തുടരുന്നു

റിയോ ഡി ജനീറോ: നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സ് സ്വര്‍ണ്ണവേട്ട തുടരുന്നു. ഒളിമ്പിക്‌സില്‍ തന്റെ 21ാം സ്വര്‍ണ്ണമാണ് കഴിഞ്ഞ ദിവസം മൈക്കല്‍ ഫെല്‍പ്‌സിന് റിയോയില്‍ നിന്നും മുങ്ങിയെടുത്തത്. ഇതോടെ റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണവും അമേരിക്കന്‍ താരം സ്വന്തം പേരിലാക്കി.

200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക് വിഭാഗത്തിലും 4*200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയിലുമാണ് കഴിഞ്ഞ ദിവസം ഫെല്‍പ്‌സ് സ്വര്‍ണം നേടിയത്. ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക് മത്സരം 1:53.36 മിനിറ്റിലാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. റിയോയില്‍ ഫെല്‍പ്‌സിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ 4* 100 മീറ്റര്‍ റിലെയിലും ഫെല്‍പ്സ് സ്വര്‍ണം നേടിയിരുന്നു.

ഇതോടെ ഫെല്‍പ്‌സിന്റെ ആകെ ഒളിമ്പിക് മെഡല്‍ സമ്പാദ്യം 25 ആയി; 21 സ്വര്‍ണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്‌സ് പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.

Be the first to comment on "മൈക്കള്‍ ഫെല്‍പ്‌സിന് 21ാം സ്വര്‍ണ്ണം; സുവര്‍ണ മത്സ്യം കുതിപ്പ് തുടരുന്നു"

Leave a comment

Your email address will not be published.


*