സുന്ദര്‍ബന്‍ വനത്തിന്റെ ചരിത്രം തിരുത്തപ്പെടുന്നു; ഗവേഷകര്‍ക്ക് തുണയായത് ചരിത്ര വസ്തുക്കളോടുള്ള ഒരു മുക്കുവന്റെ കൗതുകം

പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ വനമേഖലയിലേക്ക് പുരാവസ്തു ഗവേഷകര്‍ വീണ്ടും യാത്രയാവുകയാണ്. വാസ്തവമെന്ന് കരുതിയ വനചരിത്രത്തിന് ഒരു മുക്കുവനാല്‍ ഇളക്കം തട്ടിയതിന്റെ ആശ്ചര്യത്തോടെയാണ് ശാസ്ത്രസംഘം ഇക്കുറി കാടുകയറുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കാലങ്ങളായുള്ള നിഗമനങ്ങള്‍ക്ക് ബിസ്‌വജിത്ത് സാഹുവിന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്.

ഡോ. പാനിക്കന്ത് മിശ്രയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ സംബന്ധിച്ച് പുതിയ പഠനങ്ങള്‍ പുരോഗമിക്കുന്നത്. നിരവധി തെളിവുകളാണ് സാഹുവിന്റെ കൈയ്യില്‍ നിന്നും പഠന സംഘത്തിന് ലഭിച്ചത്. ചരിത്രബോധമുള്ള വ്യക്തിയായിരുന്നില്ല സാഹു; എന്നാല്‍ തന്റെ മീന്‍പിടിത്തത്തിനിടയില്‍ തോന്നിയ പ്രത്യേക താത്പര്യം നിരവധി വിലപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയായി.

Be the first to comment on "സുന്ദര്‍ബന്‍ വനത്തിന്റെ ചരിത്രം തിരുത്തപ്പെടുന്നു; ഗവേഷകര്‍ക്ക് തുണയായത് ചരിത്ര വസ്തുക്കളോടുള്ള ഒരു മുക്കുവന്റെ കൗതുകം"

Leave a comment

Your email address will not be published.


*