സ്‌പൈസ്‌ജെറ്റിന്റെ സ്വാതന്ത്ര്യ ദിന ഓഫര്‍; വിമാന ടിക്കറ്റ് നിരക്ക് തെരഞ്ഞെടുക്കപ്പെട്ട റൂട്ടില്‍ 399 രൂപയിലേക്ക്

ന്യൂ ഡല്‍ഹി: ബഡ്ജറ്റ് കാരിയര്‍ എന്നറിയപ്പെടുന്ന സ്‌പൈസ്‌ജെറ്റ് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് വിമാന നിരക്കില്‍ വന്‍ ഇടിവ് പ്രഖ്യാപിച്ചു. ഇന്‍ഡിപെന്‍ഡന്‍സ് ഡേ സേലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് 399 രൂപ വരെ താഴ്ത്തിയിട്ടുണ്ട്്. ആഗസ്ത് 18 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. ആഗസ്ത് 11 വരെ ബുക്കിംഗ് സാധ്യമാണ്.

പ്രധാനപ്പെട്ട ചില റൂട്ടുകളിലാണ് സ്‌പൈസ്‌ജെറ്റിന്റെ ഓഫര്‍ നിലനില്‍ക്കുക. അഹമ്മദാബാദ്-മുംബൈ, അമൃതസര്‍-ശ്രീനഗര്‍, ബംഗലൂരൂ-ചെന്നൈ, ബംഗലൂരൂ-കൊച്ചി, കോയമ്പത്തൂര്‍-ഹൈദരാബാദ്, ജമ്മു-ശ്രീനഗര്‍, മുംബാ-ഗോവ റൂട്ടുകളിലാണ് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇടിവുമായി ഓഫര്‍.

എത്ര സീറ്റുകള്‍ ഈ ഓഫറില്‍ ബുക്ക് ചെയ്യാമെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കുന്നില്ല. ടിക്കറ്റുകള്‍ റദ്ദ് ചെയ്താല്‍ റീഫണ്ടിംഗും കമ്പനി ഉറപ്പുതരുന്നു.

ബംഗലൂരൂ-ചെന്നൈ, അഹമ്മദാബാദ്-മുംബൈ യാത്രകള്‍ക്കാണ് 399 രൂപയുടെ ടിക്കറ്റ് സൗകര്യം ലഭിക്കുക. 1137, 1053 തുടങ്ങി ടിക്കറ്റ് നിരക്കുകള്‍ റൂട്ടുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ചില അന്താരാഷ്ട്ര റൂട്ടുകളിലും ഓഫര്‍ ക്രമീകരിച്ചിട്ടുണ്ട്. ദുബായ്-ഡല്‍ഹി, ദുബായ്-മുംബൈ റൂട്ടുകളില്‍ 2,999 രൂപ ാേഫറും സ്‌പൈസ്‌ജെറ്റ് മുന്നോട്ട് വെക്കുന്നു. ചില യാത്രകള്‍ക്ക് മാത്രമാണ് അവസരം.

1 Comment on "സ്‌പൈസ്‌ജെറ്റിന്റെ സ്വാതന്ത്ര്യ ദിന ഓഫര്‍; വിമാന ടിക്കറ്റ് നിരക്ക് തെരഞ്ഞെടുക്കപ്പെട്ട റൂട്ടില്‍ 399 രൂപയിലേക്ക്"

  1. Spicejet is getting up well.

Leave a comment

Your email address will not be published.


*