ഹാക്കര്‍മാര്‍ വിളയാടി; പോക്കിമോന്‍ നിര്‍മ്മാതാവിനും രക്ഷയില്ല; ‘സൈറ്റില്‍ ബന്ധപ്പെട്ടില്ലെങ്കില്‍ ഗെയിം കളിപ്പിക്കില്ലെന്ന് ഭീഷണി’

ജനപ്രിയ പോക്കിമോന്‍ ഗോ എന്ന മൊബൈല്‍ ഗെയിമിന്റെ നിര്‍മ്മാതാവും ഹാക്കര്‍മാരുടെ പിടിയില്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിന്റെന്‍ഡോ ആന്റ് നിയാന്‍ടിക് സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ സിഇഒ ജോണ്‍ ഹാങ്കെയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

നേരത്തെ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്നിവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു എന്നവകാശപ്പെടുന്ന ഔര്‍മൈന്‍ എന്ന ഹാക്കിംഗ് ഗ്രൂപ്പ് തന്നെയാണ് ജോണ്‍ ഹാങ്കെയുടെ ട്വിറ്റര്‍ അക്കൗണ്ടിലും നുഴഞ്ഞു കയറിയത്. ഔര്‍മൈന്റെ ഹാഷ് ടാഗ് ഉപയോഗിച്ച് ‘nopass ‘ എന്നാണ് ഹാങ്കെയുടെ പാസ്‌വേഡ് എന്ന്‌ വെളിപ്പെടുത്തുന്ന ട്വീറ്റും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാക്കര്‍മാര്‍ അക്കൗണ്ട് കുറച്ച് നേരത്തെക്ക് മാത്രമേ കൈയടക്കിയുള്ളൂ എങ്കിലും ഉഗ്രന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഔര്‍മൈന്‍ സെറ്റുമായി ബന്ധപ്പെട്ട് അക്കൗണ്ട് എങ്ങനെ സംരക്ഷിക്കാം എന്ന് പഠിച്ചില്ലെങ്കില്‍ ആര്‍ക്കും പോക്കിമോന്‍ ഗോ കളിക്കാനാക്കില്ലെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി.

ജൂലൈ മാസത്തിലാണ് ഫെയ്‌സ്ബുക്ക് ഉടമയായ സക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഈ ഹാക്കര്‍മാരുടെ ഗ്രൂപ്പ് തന്നെ ഹാക്ക് ചെയ്തത്. ഇതിന് മുന്‍പ് 2012ല്‍ സക്കര്‍ബര്‍ഗിന്റെ ലിങ്ക്ഡ് ഇന്‍അക്കൗണ്ടും ഔര്‍മൈന്‍ ടീം ഹാക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും പാസ്‌വേഡിന് ഒരേ വാക്കുകളാണ് ഉപയോഗിച്ചിരുന്നത്.

Be the first to comment on "ഹാക്കര്‍മാര്‍ വിളയാടി; പോക്കിമോന്‍ നിര്‍മ്മാതാവിനും രക്ഷയില്ല; ‘സൈറ്റില്‍ ബന്ധപ്പെട്ടില്ലെങ്കില്‍ ഗെയിം കളിപ്പിക്കില്ലെന്ന് ഭീഷണി’"

Leave a comment

Your email address will not be published.


*