തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റി

കൊച്ചി: തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗാതഗതം താറുമാറായി. 27 ട്രെയിനുകള്‍ റദ്ദാക്കി.എറണാകുളത്തു നിന്ന് അങ്കമാലി-തൃശ്ശൂര്‍-കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി. ബോഗികള്‍ മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാന്‍ സമയമെടുക്കുമെന്നും നാളെ രാവിലെ ആറ് മണിയോടെ സര്‍വീസുകള്‍ പുനസ്ഥാപിക്കാനാകൂവെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

Be the first to comment on "തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റി"

Leave a comment

Your email address will not be published.


*