കൊച്ചി: ഓണപരീക്ഷ എത്തിയിട്ടും പാഠപുസ്തകം കിട്ടാത്തതിന് പുറമെ സൗജന്യ യൂണിഫോം വിതരണവും അവതാളത്തില്‍. സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സൗജന്യ യൂണിഫോം എത്തിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ എയ്ഡഡ് സ്കൂളുകളില്‍ യൂണിഫോം എത്തിയിട്ടില്ല. ധനവകുപ്പ് പണം നല്‍കാത്തതിനാലാണ് യൂണിഫോം വിതരണം ചെയ്യാന്‍ കഴിയാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
അതെസമയം പാഠപുസ്തക വിഷയത്തിലെന്നപോലെ വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം ഇക്കാര്യത്തിലും എത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ യൂണിഫോമിനുളള തുക വിതരണം ചെയ്യുമെന്നും സബ്ജക്റ്റ് കമ്മിറ്റി യോഗങ്ങള്‍ നീണ്ടുപോയതാണ് കാരണമെന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
Be the first to comment on "ഒരാഴ്ച സമയം ചോദിച്ച് വിദ്യാഭ്യാസ മന്ത്രി;ബജറ്റ് പാസായിട്ട് ഒരു മാസമേ ആയിട്ടുള്ളു"