അനുഷ്‌ക പെടാപ്പാട് പെടുന്നു ബാഹുബലിയ്ക്ക് വേണ്ടി!

അനുഷ്‌കയുടെ  തടി കാരണം സംഘട്ടന രംഗങ്ങളൊന്നും മെയ് വഴക്കത്തോടെ ചിത്രീകരിക്കാന്‍ കഴിയുന്നില്ല എന്നും സംവിധായകന്‍ എസ് എസ് രാജമൗലി.സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടിയും തടി കുറയ്ക്കുന്നതിന് വേണ്ടിയും ഇപ്പോള്‍ പെടാപ്പാട് പെടുകയാണ് അനുഷ്‌ക ഷെട്ടി. അതിരാവിലെ ഹൈദരാബാദിലെ റോഡുകളിലൂടെ 20 കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്തും. തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് മാസ്‌ക്കും ധരിച്ചാണത്രെ അനുഷ്‌കയുടെ സവാരി. ഇതിന് പുറമെ വാള്‍പ്പയറ്റും കളരിപ്പയറ്റുമൊക്കെ വേറെയും അഭ്യസിക്കുന്നുണ്ട്.

ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ പ്രമോ വീഡിയോയില്‍ അനുഷ്‌കയുടെ ലുക്ക് പുറത്ത് വിട്ടിരുന്നു. ഈ ലുക്കില്‍ അനുഷ്‌ക തിരിച്ചെത്തണം. അതിന് വേണ്ടി എന്ത് സാഹസത്തിനും നടി തയ്യാറാണത്രെ.

Be the first to comment on "അനുഷ്‌ക പെടാപ്പാട് പെടുന്നു ബാഹുബലിയ്ക്ക് വേണ്ടി!"

Leave a comment

Your email address will not be published.


*