ബിജെപി ഓഫീസിനു നേരെ ആക്രമണം!

തിരുവനന്തപുരം:

ബിജെപി സംസ്ഥാന സമിതി ഓഫീസിനു നേരെ അര്‍ദ്ധരാത്രി ആക്രമണം, തിരുവനന്തപുരം കുന്നുകുഴിയിലെ പുതിയ ഓഫിസ് കെട്ടിടത്തിന് നേരെ ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്.ബൈക്കിലെത്തിയ രണ്ടു പേര്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞു.ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ പൊലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല.സ്ഥലത്തു വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.

Be the first to comment on "ബിജെപി ഓഫീസിനു നേരെ ആക്രമണം!"

Leave a comment

Your email address will not be published.


*