സൗമ്യ വധക്കേസ്:ഗോവിന്ദചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി!

ന്യൂഡല്‍ഹി: ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദചാമി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.സൗമ്യ ട്രെയിനില്‍ നിന്നും ചാടിയെന്നാണ് സാക്ഷിമൊഴികള്‍. സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഗോവിന്ദചാമിയെ കുറ്റക്കാരനാക്കിയത് മാധ്യമ വിചാരണ ആണെന്നായിരുന്നു നേരത്തെ കോടതിയില്‍ വാദിച്ചിരുന്നത്.ഗോവിന്ദചാമിയെ കേസില്‍ കുടുക്കുക ആയിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ ആരോപിച്ചു.

Be the first to comment on "സൗമ്യ വധക്കേസ്:ഗോവിന്ദചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*