കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു, മദ്യത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാന്‍ !

ന്യൂഡല്‍ഹി: മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുളള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.മദ്യം നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലുളളത്.ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ മദ്യത്തില്‍ നിന്നും ഒഴിവാക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.മദ്യത്തിന് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് പോലുള്ള  അപകടകരമായ രാസ വസ്തുക്കളും മദ്യത്തില്‍ കലര്‍ത്തരുതെന്നും ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മദ്യം നിരോധിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Be the first to comment on "കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു, മദ്യത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാന്‍ !"

Leave a comment

Your email address will not be published.


*