ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മോദിക്ക് പിരമിഡ് കേക്ക് !

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 66 ാം  ജന്മദിനത്തില്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ്  കേക്കൊരുങ്ങുന്നത്. സൂറത്തിലെ ഒരു ബേക്കറി ശൃംഖലയാണ് മോദിയ്ക്ക് വേണ്ടി ലോകത്തിലെ ഏറ്റവും ഉയരമുള്ള കേക്ക് നിര്‍മ്മിക്കുന്നത്.  ഏകദേശം എട്ട് അടി ഉയരവും 2.5 ടണ്‍ ഭാരവുമുള്ളതായിരിക്കും കേക്ക്. നിലവില്‍ ഏറ്റവും ഉയരമുള്ള കേക്കിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഒരു പോളിഷ് കമ്പനിക്കാണ്. പ്രധാനമന്ത്രിയുടെ ബേട്ടീ പഠാവോ ബേട്ടീ ബച്ചാവോ ക്യാംപയിന്‍ വിജയകരമായി നടപ്പിലാക്കിയതില്‍ മോദിയെ അഭിനന്ദിക്കാന്‍ ശക്തി ഫൗണ്ടേഷനും ഗുജറാത്തിലെ അതുല്‍ ബേക്കഴ്‌സുംകൂടിയാണ് കേക്ക് നിര്‍മ്മിക്കുന്നത്.

Be the first to comment on "ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മോദിക്ക് പിരമിഡ് കേക്ക് !"

Leave a comment

Your email address will not be published.


*