കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു!

കൊല്ലം: കടയ്ക്കലില്‍ 90 വയസായ ക്യാന്‍സര്‍ രോഗിയെ ക്രൂരമായി പീഡിപ്പിച്ചു . നാണക്കേട് ഭയന്ന് പീഡനവിവരം പുറത്തുപറയാതിരുന്ന ബന്ധുക്കൾ  വൃദ്ധയ്ക്ക് ചികിത്സയും നിഷേധിച്ചു. വനിതാകമ്മീഷൻ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസങ്ങള്‍ക്ക് മുന്‍പാണ് രാത്രി വീടിന്റെ പിറകുവശത്തെ വാതില്‍ വഴി എത്തിയ ആള്‍ തന്നെ പീഡിപ്പിച്ചതെന്ന് വൃദ്ധ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.വീടിന് സമീപത്തുളള വ്യക്തിയാണ് തന്നെ കത്തി കാട്ടി പീഡിപ്പിച്ചതെന്നും വൃദ്ധ പറഞ്ഞു.ഇരുപത് വര്‍ഷമായി തനിച്ചു താമസിക്കുന്ന തൊണ്ണൂറുകാരിക്ക് ഭര്‍ത്താവും  മക്കളുമില്ല. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം ആകട്ടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദൈവം തക്ക ശിക്ഷ  നൽകുമെന്ന് പറഞ്ഞതായി  വൃദ്ധ കൂട്ടിച്ചേര്‍ത്തു.

Be the first to comment on "കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു!"

Leave a comment

Your email address will not be published.


*