ഗൂഗിൾ ഫോണ്‍ നമ്പര്‍ അധിഷ്ഠിത ചാറ്റ് ആപ്പ് ‘അലോ’ അവതരിപ്പിച്ചു. ഗൂഗിളിന്റെ തന്നെ വീഡിയോ കോളിങ് ആപ്പ് ആയ ഡുവോയുടെ മെസഞ്ചര്‍ പതിപ്പാണ് അലോ.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം.ഫീചറുകളും ഏതാണ്ട് വാട്സ്ആപ്പിന് സമാനമാണ് അതിനാല്‍ തന്നെ ലോകത്തെ മുന്‍നിര മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പിന് അലോ കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക.ഐഒഎസ്/ആന്‍ഡ്രോയിഡ് ആപ്പ് ആയാണ് അലോ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് മേസേജിങ് ആപ്പ് എന്നാണ് അലോയെ ഗൂഗിൾ വിശേഷിപ്പിക്കുന്നത് . ചാറ്റിങ്ങിന് പുറമെ പല കാര്യങ്ങളും ആപ്പിലൂടെ നടക്കും.പ്ലെ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൌൺലോഡ് ചെയ്യാം .സ്റ്റിക്കര്‍ കളക്ഷനില്‍ അലോ വാട്സ്ആപ്പിനേക്കാള്‍ ഒരുപടി മുന്നിലാണ്. ഇരു ആപ്പുകളിലും നോട്ടിഫിക്കേഷന്‍ ഫീച്ചറുകളില്‍ അതിവേഗ മറുപടി നല്കാൻ കഴിയും . എന്നാല്‍ അലോയില്‍ ഇത് ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല.ഡിസൈനിലും പ്രവര്‍ത്തനങ്ങളിലും ഫീച്ചറുകളിലും കാഴ്ച്ചയില്‍ അലോയാണ് വാട്സ്ആപ്പിനേക്കാള്‍ മികച്ചത്. സ്മാര്‍ട്ട് റിപ്ലേ, വിസ്പര്‍, ഷൗട്ട് തുടങ്ങിയ ഫീച്ചറുകളാണ് ‘അലോ’യുടെ പ്രധാന സവിശേഷത.സ്നാപ്പ്ചാറ്റിലേത് പോലെ സംഭാഷണങ്ങള്‍ അപ്രത്യക്ഷമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.സംഭാഷണങ്ങള്‍ തര്‍ജ്ജമ ചെയ്യാനും ഫോട്ടോകള്‍ ആപ്പില്‍ എഡിറ്റ് ചെയ്യാനും ഇഷ്ടമുള്ള മീഡിയാ പ്ലേയര്‍ തുറന്ന വീഡിയോകള്‍ ആസ്വദിക്കാനും സാധിക്കും.
വാട്സ്ആപിന് അടിയാകുമോ ഗൂഗിള്‍ അലോ?

Be the first to comment on "വാട്സ്ആപിന് അടിയാകുമോ ഗൂഗിള്‍ അലോ?"