ന്യൂ യോര്‍ക്ക് വിമാനത്താവളത്തില്‍ കാർ ഉപേക്ഷിച്ച നിലയിൽ!

https://pbs.twimg.com/media/CtAtyyjUkAQS444.jpg:large

യു എസ് :  ദുരൂഹ സാഹചര്യത്തില്‍  ലാ ഗാര്‍ഡിയ(ന്യൂ യോർക്ക് )വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.  ബി ടെര്‍മിനലാണ് വിമാനത്താവള അധികൃതര്‍ ഒഴിപ്പിച്ചത്.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്.ഉപേക്ഷിക്കപ്പെട്ട കാറിന്റെ  ഡോര്‍ തുറന്ന നിലയിലാണ് വിമാനത്താവള പരിസരത്ത് കണ്ടെത്തിയത്. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കനത്ത ആശങ്കക്ക് ഇടയാക്കി.യാത്രക്കാരെ നീക്കുന്ന ചിത്രങ്ങളും പട്ടാളക്കാരുടെ ചിത്രങ്ങളും ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.വന്‍ സുരക്ഷാ സന്നാഹത്തെയാണ്  ലാ ഗാര്‍ഡിയയില്‍ വിന്യസിച്ചിരിക്കുന്നത്.

Be the first to comment on "ന്യൂ യോര്‍ക്ക് വിമാനത്താവളത്തില്‍ കാർ ഉപേക്ഷിച്ച നിലയിൽ!"

Leave a comment

Your email address will not be published.


*