എട്ട് ഉപഗ്രഹങ്ങലുമായി പിഎസ്എല്‍വി സി-35 വിക്ഷേപണം 100% വിജയകരം!

ശ്രീഹരിക്കോട്ട: സങ്കീര്‍ണമായതും ഏറെ ദൈര്‍ഘ്യമേറിയത്തുമായ ദൗത്യം വിജയകരമെന്നു ഐഎസ്ആര്‍ഒ. 8 ഉപഗ്രഹങ്ങളുമായി രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിലേക്കയച്ച പിഎസ്എല്‍വി സി-35 ലക്ഷ്യസ്ഥലത്തെത്തി. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.12ന് ആണ് എട്ട് ഉപഗ്രഹങ്ങളുമായി പോളാര്‍ സാറ്റ്‌ലെറ്റ് ലോഞ്ച് വെഹിക്കിള്‍ പുറപ്പെട്ടത്.ഉപഗ്രഹം സ്‌കാറ്റ്‌സാറ്റ്-1 വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാന്‍ ആദ്യ 17 മിനിട്ടില് പിഎസ്എല്‍വി സി-35ന് കഴിഞ്ഞു.എട്ട് ഉപഗ്രഹങ്ങളില്‍ യുഎസിന്റെയും കാനഡയുടേയും ഓരോ ഉപഗ്രഹങ്ങളും,മൂന്നണ്ണം ഇന്ത്യയില്‍ നിന്നും മറ്റ് മൂന്നെണ്ണം അള്‍ജീരിയയില്‍ നിന്നുമാണ്.വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ രണ്ട് തവണ പ്രവര്‍ത്തനം നിര്‍ത്തുകയും പിന്നീട് ജ്വലിപ്പിക്കുകയും ചെയ്യുകയെന്ന അതിസങ്കീര്‍ണ്ണ പ്രവര്‍ത്തനം വിജയകരമായി പൂര്ത്തിയാക്കി. സമുദ്ര പഠന നിരീക്ഷണ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളാണ് ചരിത്ര ദൗത്യത്തില്‍ പിഎസ്എല്‍വി സി-35 വഹിച്ചുകൊണ്ട് ഉയര്‍ന്നത്.

Be the first to comment on "എട്ട് ഉപഗ്രഹങ്ങലുമായി പിഎസ്എല്‍വി സി-35 വിക്ഷേപണം 100% വിജയകരം!"

Leave a comment

Your email address will not be published.


*