സൗദിയിലെ പുരുഷമേധാവിത്വത്തിനെതിരെ സൗദി സ്ത്രീകളുടെ മാസ് പെറ്റീഷന്.14000-ത്തോളം സ്ത്രീകള്‍ ഒപ്പുവെച്ച ഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി. സൗദിയില്‍ സ്ത്രീകള്‍ക്ക് വിദേശ യാത്ര നടത്താനും മറ്റും രക്ഷിതാക്കളുടെ സമ്മതം വേണം. പിതാവ്, സഹോദരന്, ഭര്‍ത്താവ്, മകന്, അല്ലെങ്കില്‍ വിവാഹ ബന്ധത്തിന് വിലക്കുള്ള ഗണത്തില്‍ പെട്ട പുരുഷന്മാരായ ബന്ധുക്കള്‍ എന്നിവയിലാരെങ്കിലും യാത്രയില്‍ വനിതയോടൊപ്പം ഉണ്ടാവണം.കൂടാതെ വാടക വീടെടുക്കുന്നതിനും ആശുപത്രി ചികിത്സയ്ക്കും കേസ് ഫയല്‍ ചെയ്യുന്നതിനും പുരുഷന്മാരുടെ സഹായം ആവശ്യമാണ്. സൗദിയിൽ സ്ത്രീകള്കെതിരെയുള്ള പുരുഷ മേധാവിത്വത്തിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പുരുഷ കേന്ദ്രീകൃത രക്ഷാകര്‍തൃത്വത്തിനെതിരെ സൗദി സ്ത്രീകള്‍ കാംപയിനുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ അന വലീയത്തു നഫ്സീ (ഞാന്‍ തന്നെ എന്റെ രക്ഷിതാവ്) എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സൗദി വനിതകള്‍ കൂട്ടമായി സ്വാതന്ത്ര്യത്തിനായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പുരുഷ മേധാവിത്വത്തിനെതിരായ മാസ് പെറ്റീഷനില്‍ ഒപ്പുവെച്ചവര്‍ സ്വന്തം പേര് വെളിപ്പെടുത്താനും ധൈര്യം കാണിച്ചു. എന്നാല്‍ ഭൂരിഭാഗവും പേര് പറയാന്‍ തയ്യാറായില്ല. 2500ഓളം വനിതകളാണ് കാപംയിനെ പിന്തുണച്ച് രാജാവിന്റെ ഓഫീസിലേക്ക് നേരിട്ട് ടെലഗ്രാം അയച്ചത്.
സൗദിയിൽ പുരുഷ മേധാവിത്വത്തിനെതിരെ 14000-ത്തോളം വനിതകൾ ഒപ്പുവെച്ച ഭീമഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി!

Be the first to comment on "സൗദിയിൽ പുരുഷ മേധാവിത്വത്തിനെതിരെ 14000-ത്തോളം വനിതകൾ ഒപ്പുവെച്ച ഭീമഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി!"