മുംബൈ: റിലയന്‍സ് ജിയോയുമായുള്ള ‘വെര്‍ച്ച്വല്‍’ ലയനം പ്രഖ്യാപിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തലവന്‍ അനില്‍ അംബാനി. മൊബൈല്‍ സ്പെക്ട്രം പങ്കുവെയ്ക്കാനാണ് ഇരുകമ്പനികളും ധാരണയില്‍ എത്തിയിരിക്കുന്നത്. ധാരണ പ്രകാരം റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ മൊബൈല്‍ ടവറുകളും ജിയോ ഉപയോഗിക്കും.
അനില്‍ അംബാനി: 2ജിയ്ക്കും 3ജിയ്ക്കും 4ജിയ്ക്കും ആവശ്യമായ സെപ്ക്ട്രങ്ങള് നമ്മള്‍ക്കുണ്ട്. ഒപ്പം റിലയന്യ് ജിയോയുമൊത്തുള്ള സ്പെക്ട്രം ട്രേഡിങ്ങ്,ഷെയറിങ്ങ് കരാറുകളും. എല്ലാ പ്രായോഗിക കാര്യങ്ങള്‍ക്കുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും റിലയന്‍സ് ജിയോയും തമ്മില്‍ വെര്‍ച്ച്വല്‍ ലയനത്തില്‍ എത്തിയിരിക്കുകയാണ്.
Be the first to comment on "ജിയോയും ആര്‍കോമും ‘വെര്‍ച്ച്വല്‍’ ലയനത്തിലേക്ക്!"