പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്;ഇന്ത്യൻ കരസേന അതിർത്തി കടന്നാക്രമിച്ചു!

ദില്ലി :പാക് അതിർത്തിയിൽ തമ്പടിച്ച ഭീകരരെ ഇന്ത്യൻ കരസേന അതിർത്തി കടന്നാക്രമിച്ചു.ഇന്നലെ രാത്രിയാണ് നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ മിന്നലാക്രമണം ഉണ്ടായത്.കാര്യമായ നാശനഷ്ടം വരുത്താനായെന്നു മിലിറ്ററി ഓപ്പറേഷൻസ് ഡി ജി. നടപടി പാക് അധികൃതരെ അറിയിച്ചു.മിന്നലാക്രമണം തുടരിലെന്നും എന്നാൽ എന്തും നേരിടാൻ ഇന്ത്യൻ  സേന  സജ്ജമാണെന്നും ഡി.ജി.എം.ഒ. രൺബീർ സിഗ് അറിയിച്ചു.ഈ വർഷം 20 തവണയാണ് ഭീകരർ പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യയെ ആക്രമിച്ചത്. 20 തവണയും ആക്രമത്തെ ഇന്ത്യൻ സൈന്യം പരാജയപെടുത്തി.പാക് അധിനിവേശ കാശ്മീരിൽ ഉള്ള ഭീകരരുടെ 8 ക്യാമ്പുകളാണ് ഇന്ത്യൻ സേന ആക്രമിച്ചത്. ഇന്ത്യൻ സൈന്യം ഹെലികോപ്റ്റർ മാർഗമാണ് അതിർത്തി കടന്നത്.3 കിലോമീറ്റർ ഉള്ളിൽ കടന്നാണ് ആക്രമണം നടത്തിയത്. കൃത്യമായ മുന്നൊരുക്കത്തോടുകൂടിയായിരുന്നു ഇന്ത്യൻ സൈനിക നടപടി.രാഷ്‌ട്രപതി,ഉപരാഷ്ട്രപതി,മന്മോഹന്സിഗ്,ജമ്മു കശ്മീർ മുഖ്യമന്ത്രി എന്നിവരെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു.അതേസമയം അതിർത്തിയിലെ ആക്രമത്തെ അപലപിച്ചു പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഈ നിലപാടിനെ ബലഹീനതയായി കാണരുതെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകി.ഇന്ത്യ നടത്തിയത് സൈനിക നീക്കമല്ലന്നും നുഴഞ്ഞുകയറ്റമാണെന്നും ഷെരീഫ് പറഞ്ഞു. സൈനിക നടപടിയെ തുടർന്ന് ഓഹരി വിപണിയിൽ വൻ ഇടിവ് അനുഭപ്പെട്ടു.സെൻസെക്സ് 462 പോയിൻറ് താഴ്ന്നു.

Be the first to comment on "പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്;ഇന്ത്യൻ കരസേന അതിർത്തി കടന്നാക്രമിച്ചു!"

Leave a comment

Your email address will not be published.


*