ഇന്ത്യൻ സൈനികൻ പിടിയിലായതായി പാക്കിസ്ഥാൻ!

ദില്ലി: ഒരു ഇന്ത്യൻ സൈനികൻ പാക്  സൈന്യത്തിന്റെ പിടിയിലായി എന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ.14 ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടെന്ന് പാക് പത്രമായ ഡോൺ.ഒരു ഇന്ത്യൻ സൈനികൻ എൽ ഒ സി – ക്ക്  അപ്പുറത്തു അകപെട്ടെന്ന് ഇന്ത്യ സ്ഥിതീകരിച്ചു.37 രാഷ്ട്രീയ റൈഫിൾസിലെ സൈനികനാണ് പാക് പിടിയിലായത്.അബദ്ധത്തിൽ നിയന്ത്രണരേഖ കടന്ന 22- കാരനായ ചന്ദു ബാബുലാൽ ചൗഹാനാണ് പാക് സേനയുടെ പിടിലായതെന്ന് ഇന്ത്യൻ കരസേന അറിയിച്ചു.ഇക്കാര്യം പാക് ഡി ജി എം ഒ യെ  ഹോട് ലൈൻ മുഖേന അറിയിച്ചതായി ഇന്ത്യൻ ഡി ജി എം ഒ രൺബീർ സിഗ് വ്യക്തമാക്കി.വ്യാഴാച്ച ഉച്ചതിരിഞ്ഞാണ് സൈനികൻ പാക് അധീന കാശ്മീരിൽ അകപ്പെട്ടത്.ഇത്തരം അബദ്ധങ്ങൾ ഇരു ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട് അവരെ പരസ്പരം കൈമാറുകയാണ് പതിവ് എന്നും ഡി ജി  വ്യക്തമാക്കി.14 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്നുള്ള പാക് അവകാശവാദം ഇന്ത്യൻ നിഷേധിച്ചു.അതേസമയം പാക് ഭീകരതാവളങ്ങൾ നിയത്രണരേഖ കടന്ന് ആക്രമിച്ച ഇന്ത്യൻ സൈനിക നടപടിക്ക് സർവകക്ഷിയോഗം പൂർണ പിന്തുണനൽകി. സൈനിക നടപടിയെകുറിച്ചു രാഷ്ട്രപതിയെയും,ഉപരാഷ്ട്രപതിയെയും,മുൻ പ്രധാനമന്ത്രി മൻമോഹൻ സിഗ് എന്നിവരെ വ്യാഴാച്ച രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ അറിയിച്ചിരുന്നു.

Be the first to comment on "ഇന്ത്യൻ സൈനികൻ പിടിയിലായതായി പാക്കിസ്ഥാൻ!"

Leave a comment

Your email address will not be published.


*