ആനക്കൊമ്പിൽ കുടുങ്ങി നടൻ മോഹൻലാൽ!!

അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ദ്രുതപരിശോധനക്കു മുവാറ്റുപുഴ വിജിലന്‍സ്കോടതി ഉത്തരവിട്ടു.കൊമ്പ് കൈമാറിയ മുന്‍മന്ത്രി തിരുവഞ്ചൂരിനെതിരെയും കേസ് എടുക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.മോഹൻലാൽ ഉൾപ്പടെ 12 ഓളം പേര് പ്രതിപ്പട്ടികയിൽ ഉണ്ട്.ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നത്.തേവരയിലുള്ള വീട്ടില്‍ നിന്നും  നാല് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ 65,000 രൂപയ്ക്കു കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തെങ്കിലും അത് റദ്ദാക്കിയിരുന്നു.ആനക്കൊമ്പ് നിലവില്‍ വനംവകുപ്പിന്റെ ചുമതലയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.    എ.എ പൗലോസാണ് ഇക്കഴിഞ്ഞ ജൂണില്‍ ഹര്‍ജി നല്‍കിയത്.ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനെ  ചോദ്യംചെയ്താണു ഹര്‍ജി.     

Be the first to comment on "ആനക്കൊമ്പിൽ കുടുങ്ങി നടൻ മോഹൻലാൽ!!"

Leave a comment

Your email address will not be published.


*