ഇന്ത്യയ്ക്ക് തോൽവി;ന്യൂസിലാൻഡിനു രണ്ടാം ജയം!

ബാറ്റിംഗ് തകർച്ചയിൽ ഇന്ത്യക്ക് തോൽവി.48.4 ഓവറിൽ  241റൺസ് മാത്രമേ ഇന്ത്യക്ക് നേടാൻ കഴിഞ്ഞുള്ളു. ന്യൂസിലാൻഡ് ബൗളർമാരുടെയും ഫീൽഡർമാരുടെയും മുന്നിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 261 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 19 റൺസിന്‌ ആദ്യ വിക്കറ്റ് നഷ്ടമായി, 98 റൺസ് ആയപ്പോഴേക്കും സോധിയുടെ ബോളിൽ 45 റൺസ് എടുത്ത  കൊഹ്‌ലിയുടെ  വിക്കറ്റ് നഷ്ടമായി, 27.1 ഓവറിൽ 57 റൺസ് എടുത്ത്  രഹാനെ പുറത്തായപ്പോൾ, 31 ബോളിൽ 11 റൺസ് എടുത്ത്  ധോണി ബൗൾഡ്  ആയി,32.2 ഓവറിൽ 12 റൺ എടുത്തു പാണ്ഡെയും,0 റണ്സെടുത്തു കേദാർ ജാദവ്  പുറത്തായി,36 ാം ഓവറിൽ  ഹർദിക് പാണ്ഡെ 13 ബോളിൽ 9 റൺസും, 42.1 ഓവറിൽ 14 റൺസിന്‌ മിശ്ര റൺ ഔട്ട് ആയി, 42.3 ഓവറിൽ  അക്സർ പട്ടേൽ 38 റൺസ് എടുത്തു ബൗൾഡായി, 7 റൺസെടുത്തു ഉമേഷ് പുറത്തായതോടെ ഇന്ത്യ ഓൾ ഔട്ട് ആവുകയായിരുന്നു.

Be the first to comment on "ഇന്ത്യയ്ക്ക് തോൽവി;ന്യൂസിലാൻഡിനു രണ്ടാം ജയം!"

Leave a comment

Your email address will not be published.


*