കേരളത്തെ വരൾച്ച ബാധിത പ്രേദേശമായി പ്രഖ്യാപിച്ചു!

കേരളത്തെ വരൾച്ച ബാധിത പ്രേദേശമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ പ്രഖ്യാപിച്ചു. കാലവർഷത്തിലേയും തുലാവർഷത്തിലേയും മഴയുടെ അളവിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ,നവംബർ മാസങ്ങളിൽ ലഭിക്കേണ്ട മഴയുടെ അളവിൽ 69 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. നവംബർ,ഡിസംബർ മാസങ്ങളിൽ തുടർച്ചയായ മഴ ലഭിച്ചാലും ഈ കുറവ് നികത്താനാവില്ല. ഇതിരെതിരെയുള്ള കരുതൽ നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.കാർഷിക കടങ്ങൾക്കു മൊറട്ടോറിയം വേണമെന്നും,കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ധനസഹായം ആവിശ്യപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തുനിന്നും വി.എസ്.ശിവകുമാർ എം ൽ എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

ഒക്ടോബറിൽ തുടങ്ങേണ്ട വടക്കു-കിഴക്കൻ മൺസൂൺ നല്ലരീതിലിൽ എത്തിയിലില്ലെങ്കിൽ കേരളം കൊടിയ വരൾച്ചയെ നേരിടേണ്ടിവരും. വൈദ്യുതിക്ഷാമവും കുടിവെള്ളക്ഷാമവും ഉണ്ടാകാനും ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. കേരളത്തിലെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Be the first to comment on "കേരളത്തെ വരൾച്ച ബാധിത പ്രേദേശമായി പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*