ദിലീപും കാവ്യയും വിവാഹിതരായി!

സിനിമ താരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. രാവിലെ 9നും 10നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ കൊച്ചി കലൂരിനടുത്തുള്ള വേദാന്ത ഹോട്ടലിൽ വെച്ച് വളരെ ലളിതമായായിരുന്നു വിവാഹം.ഉച്ചയ്ക്ക് ശേഷം രണ്ടു പേരും ദുബായിലേക്ക് തിരിക്കും.ദിലീപിന്റെ മകൾ മീനാക്ഷി വിളക്ക് കൊളുത്തി.

വിവാഹക്കാര്യം ദിലീപ് ഫേസ് ബുക്കിലൂടെയാണ് അറിയിച്ചത്.താൻ വിവാഹിതനാകാൻ തീരുമാനിച്ചപ്പോൾ താൻ കാരണം ബലിയാടായ ഒരാളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.മകളുടെ പൂർണപിന്തുണ തനിക്കുണ്ട്.കുറെ വർഷങ്ങളായി എല്ലാവരും ഞങ്ങളുടെ വിവാഹത്തെ കുറിച്ചു സംസാരിക്കുന്നു.എന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കാവ്യ കാരണമല്ല ഉണ്ടായതെന്നും ദിലീപ് പറഞ്ഞു.ഞാനാണ് അച്ഛനെ വിവാഹത്തിന് നിർബന്ധിച്ചതെന്നു മകൾ മീനാക്ഷി പറഞ്ഞു.എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഞങ്ങൾക്കുണ്ടാകണമെന്നു കാവ്യയും പ്രതികരിച്ചു.
ദിലീപും കാവ്യയും 25  സിനിമകൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.കാവ്യ അവസാനമായി അഭിനയിച്ചതും ദിലീപിന്റെ കൂടെയാണ് . ഇരുവരുടെയും രണ്ടാം വിവാഹമാണ്.സിനിമ ലോകത്തെ പ്രമുഖരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Be the first to comment on "ദിലീപും കാവ്യയും വിവാഹിതരായി!"

Leave a comment

Your email address will not be published.


*