തൃശൂര്‍ ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍!

കലക്ടറേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജിനെ തുടർന്ന് ഇന്ന് തൃശൂര്‍ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍.വടക്കാഞ്ചേരി പീഡനക്കേസ്സിൽ പോലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ചു യുഡിഎഫ് ഇന്നലെയാണ് കലക്ടറേറ്റിലേക്കു മാര്‍ച്ച്‌ നടത്തിയത്. മുൻ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു പോയതിനു ശേഷം പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ പ്രകടനമാണു ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ അടിയേറ്റ്  അനില്‍ അക്കര എംഎല്‍എയ്ക്കു  കൈയിൽ പൊട്ടലുണ്ട്.ആശുപത്രി, പത്രം, പാല്‍, ബാങ്കിങ്ങ് സേവനങ്ങള്‍, പിഎസ്‍സി തുടങ്ങി അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

Be the first to comment on "തൃശൂര്‍ ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍!"

Leave a comment

Your email address will not be published.


*