വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ അന്തരിച്ചു!

ക്യൂബന്‍ നേതാവ് ഫിഡൽ കാസ്ട്രോ (90) അന്തരിച്ചു.1926 ആഗസ്റ്റ് 13നു ജനിച്ച കാസ്ട്രോ മൂന്ന് പതിറ്റാണ്ടോളം ക്യൂബയുടെ പ്രസിഡന്റായിരുന്നു.2008-ൽ അനാരോഗ്യം മൂലം സഹോദരൻ റൗൾ കാസ്‌ട്രോയ്ക്കു അധികാരം കൈമാറി. ക്യൂബന്‍ പ്രാദേശിക ചാനലാണ് മരണ വിവരം പുറത്തു വിട്ടത്.

കാസ്ട്രോ ഹവാന സർവകലാശാലയിൽ നിയമവിദ്യാർത്ഥിയായിരിക്കുമ്പോളാണ് കമ്മ്യൂണിസ്റ് സിധാന്തകളിൽ ആകൃഷ്ടനാകുന്നത്.1959ൽ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണം അട്ടിമറിച്ചു അധികാരത്തിൽ വന്നു.

Be the first to comment on "വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ അന്തരിച്ചു!"

Leave a comment

Your email address will not be published.


*