നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം;മജിസ്‌ട്രേറ്റുതല അന്വേഷണത്തിനുത്തരവ്!

തിരുവനന്തപുരം:നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്നു ആരോപണം ഉയർന്ന സാഹചര്യത്തിൽ മജിസ്‌ട്രേറ്റുതല  അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.പെരിന്തൽമണ്ണ സബ് കലക്ടർക്കാണ് ചുമതല നൽകിയിരിക്കുന്നത്.മാവോയിസ്റ്റുകൾ താമസിച്ചിരുന്നിടം മജിസ്‌ട്രേട്തലവളഞ്ഞു പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പുസ്വാമി എന്ന കുപ്പു ദേവരാജ്(60) കാവേരി എന്ന അജിത(46)എന്നിവരാണ് കൊല്ലപ്പെട്ടത്.

പോസ്റ്റ്മോർട്ടറിൽ അജിതയുടെ ശരീരത്തിൽ നിന്നും 19 വെടിയുണ്ടകളും കുപ്പു സ്വാമിയുടെ ശരീരത്തിൽ നിന്നും 7 വെടിയുണ്ടകളും ഏറ്റതായി പറയുന്നു.ആന്തരാവയവങ്ങൾ തകർന്നാണ് ഇരുവരും മരണപ്പെട്ടത്. രാവിലെ 9.30നു തുടങ്ങിയ മൃതദേഹ പരിശോധന വൈകുന്നേരം 6 .40നാണു അവസാനിച്ചത്.വീണ്ടും പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് തിങ്കളാഴ്ച വരെ മൃതദേഹം സൂക്ഷിക്കുമെന്നു അറിയിച്ചിട്ടുണ്ട്.

പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനയും സി പി ഐ അടക്കമുള്ള സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. തീവ്രവാദികൾക്കെതിരെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ഫണ്ട് ശ്രമത്തിന്റെ ഭാഗമായാണ് വ്യാജ ഏറ്റുമുട്ടലെന്നും വാദം ഉയർന്നിട്ടുണ്ട്.

Be the first to comment on "നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം;മജിസ്‌ട്രേറ്റുതല അന്വേഷണത്തിനുത്തരവ്!"

Leave a comment

Your email address will not be published.


*