ഖലിസ്താന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റു പിടിയില്‍!

പഞ്ചാബില്‍ ഇന്നലെ പൊലീസ് വേഷത്തിലെത്തിയ ആയുധധാരികളായ സംഘം ജയില്‍ ആക്രമിച്ച് മോചിതനാക്കിയ ഖലിസ്താന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റുവിനെ പൊലീസ് പിടികൂടി.ഡല്‍ഹിക്ക് സമീപം ഇന്ന് രാവിലെയാണ് മിന്റുവിനെ പിടികൂടിയത്.49 വയസ്സുള്ള മിന്റുവിനെതിരെ 10ലേറെ തീവ്രവാദ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ദേരാ സചാ സൗധാ മേധാവി ഗുര്‍മീത് രാം റഹീമിനെ ആക്രമിച്ചത് ഉള്‍പ്പടെയുള്ള കേസുകള്‍ ഇതിലുണ്ട്.ഖലിസ്താന്‍ വിഘടന വാദ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ മിന്റു ശ്രമിക്കുന്നതായും ഇതിന് പാകിസ്താന്‍ ഐഎസ്‌ഐയുടെ പിന്തുണ തേടിയതായും പൊലീസ് പറയുന്നു. സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാരിന്റെ വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടർന്ന് ഡിജിപിയെ സസ്‌പെന്റ് ചെയ്തിരുന്നു.

Be the first to comment on "ഖലിസ്താന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റു പിടിയില്‍!"

Leave a comment

Your email address will not be published.


*