ആക്‌സിസ് ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച 40 കോടി രൂപ പിടിച്ചു!

ന്യൂഡല്‍ഹിലുള്ള ആക്‌സിസ് ബാങ്കിന്റെ കശ്മീര്‍ ഗേറ്റ് ശാഖയിലുള്ള മാനേജര്‍മാരുടെ സഹായത്തോടെയാണ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചത്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം മൂന്ന് അക്കൗണ്ടുകളിലായി 40 കോടി രൂപ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.നവംബര്‍ 11നും 22നും ഇടയിലാണ് 40 കോടിയുടെ അസാധു നോട്ടുകള്‍ നിക്ഷേപിച്ചത്. ബാങ്ക് സമയത്തിന് ശേഷം ബാങ്ക് മാനേജര്‍മാരുടെ സഹായത്തോടെയാണ് പണം നിക്ഷേപിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുക ബാങ്കില്‍നിന്ന് പിടിച്ചെടുത്തു. പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ മാറ്റിക്കൊടുക്കുന്ന വന്‍ശൃംഖല ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.ഇത്തരം കള്ളപ്പണ ഇടപാടുകളില്‍ തലസ്ഥാനത്തെ കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആദായ നികുതി വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Be the first to comment on "ആക്‌സിസ് ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച 40 കോടി രൂപ പിടിച്ചു!"

Leave a comment

Your email address will not be published.


*