റഷ്യയുടെ ആളില്ലാ കാര്‍ഗോ ബഹിരാകാശ പേടകം തകർന്നുവീണു!

റഷ്യയുടെ ആളില്ലാത്ത കാര്‍ഗോ ബഹിരാകാശ പേടകം വിക്ഷേപിച്ചു സെക്കന്റുകൾക്കകം തകർന്നു.പ്രോഗ്രസ് എംഎസ്-04 പേടകവും വഹിച്ചു പറന്നുപൊങ്ങിയ സോയുസ്-യു റോക്കറ്റാണു വിക്ഷേപിച്ച്‌ 383 സെക്കന്‍ഡുകള്‍ക്കു ശേഷം സൈബീരിയയിലെ ബീസ്കില്‍ തകർന്നുവീണത്.സംഭവത്തെ തുടര്‍ന്നു റഷ്യ അടുത്ത മൂന്നുമാസത്തേയ്ക്കു നടത്താനിരുന്ന എല്ലാ ബഹിരാകാശ വിക്ഷേപണങ്ങളും താത്കാലികമായി നിര്‍ത്തിവച്ചു. അന്താരാഷ്ര ബഹിരാകാശ നിലയത്തിലേയ്ക്ക് റഷ്യ വർഷംതോറും ഓക്സിജൻ,ആഹാരം,റോക്കറ്റ് ഇന്ധനം തുടങ്ങിയ അവശ്യസാധനങ്ങള്‍ എത്തിക്കാറുണ്ട്.

Be the first to comment on "റഷ്യയുടെ ആളില്ലാ കാര്‍ഗോ ബഹിരാകാശ പേടകം തകർന്നുവീണു!"

Leave a comment

Your email address will not be published.


*