20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു!

കാസര്‍കോഡ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിച്ച 500 ന്റെ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അബ്ദുര്‍ ഗഫൂറിനെയാണ് എക്‌സൈസ് അറസ്റ്റുചെയ്തത്.ഉച്ചക്ക് 12 മണിയോടെ മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസ്സിൽ നിന്നാണ് അബ്ദുര്‍ ഗഫൂറിനെ അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസിന്‍റെ നേതൃത്വത്തില്‍ ബസില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാസർകോഡ് ചൗക്കി സ്വദേശിയാണ് അറസ്റ്റിലായ അബ്ദുൽ ഗഫൂർ.

Be the first to comment on "20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു!"

Leave a comment

Your email address will not be published.


*