എംഎം മണിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം;വി എസ് അച്യുതാനന്ദൻ!

തിരുവനന്തപുരം:വൈദ്യുതി മന്ത്രി എംഎം മണിയെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന് വി എസ് അച്യുതാനന്ദന്റെ കത്ത്.അഞ്ചേരി ബേബി വധകേസിൽ എംഎം മണി സമർപ്പിച്ചിരുന്ന വിടുതൽ ഹർജി ഇരുപത്തിനാലാം തിയതി തൊടുപുഴ കോടതി തള്ളിയിരുന്നു.നിലവിൽ കൊലക്കേസ് പ്രതിയായ എംഎം മണിയുടെ രാജിക്കായി പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുന്നതിനിടെയുള്ള വിഎസ്ന്റെ കത്ത് സിപിഎംനേയും പിണറായി സർക്കാരിനെയും പ്രതിരോധത്തിലാക്കാനാണ് സാധ്യത.

Be the first to comment on "എംഎം മണിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം;വി എസ് അച്യുതാനന്ദൻ!"

Leave a comment

Your email address will not be published.


*