പുതുവസരാഘോഷത്തിൽ പത്തുമണിക്ക് ശേഷമുള്ള മദ്യസൽക്കാര പാർട്ടികൾക്കു നിയന്ത്രണം!

കൊച്ചി:പുതുവത്സരാഘോഷത്തിലെ ഡിജെ പാർട്ടികൾക്ക് കൊച്ചി സിറ്റി പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.ലൈറ്റണച്ചുള്ള ഡിജെ പാർട്ടികൾക്കു അനുമതി നൽകില്ല.പത്തുമണിക്ക് ശേഷം മദ്യസത്കാരങ്ങളും ഉണ്ടാകരുതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഹോട്ടലുടമകളുമായി ചൊവ്വാഴ്ച പോലീസ് ചർച്ച നടത്തും.ഡിജെ പാർട്ടികളിൽ മയക്കുമരുന്നുകളുടെ ഉപയോഗം തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു പോലീസ് പറയുന്നു.

Be the first to comment on "പുതുവസരാഘോഷത്തിൽ പത്തുമണിക്ക് ശേഷമുള്ള മദ്യസൽക്കാര പാർട്ടികൾക്കു നിയന്ത്രണം!"

Leave a comment

Your email address will not be published.


*