പോപ്പ് ഇതിഹാസം ജോര്‍ജ് മൈക്കിള്നു വിട!

ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍(53) അന്തരിച്ചു.1963 ല്‍ ജനിച്ച ജോര്‍ജ് മൈക്കിള്‍ സഹപാഠിയായ ആന്‍ഡ്രൂ റിഡ്ഗ്ലിയ്ക്കൊപ്പം 1980-ൽ വാം സംഗീത ബ്രാൻഡ് രൂപികരിച്ചു.വാം സംഗീത ബ്രാൻഡിന്റെ ആൽബങ്ങൾ 80-90 കാലഘട്ടങ്ങളിൽ മൈക്കിലിനു ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തു.രണ്ട് ഗ്രാമി, മൂന്ന് ബ്രിട്ട് അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത്, ലാസ്റ്റ് ക്രിസ്മസ്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ.

Be the first to comment on "പോപ്പ് ഇതിഹാസം ജോര്‍ജ് മൈക്കിള്നു വിട!"

Leave a comment

Your email address will not be published.


*