തന്റെ ജീവന് ഭീഷണിയുണ്ടെന്ന് തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി!

ചെന്നൈ:തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി രാമമോഹന റാവു.സിബിഐ തന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും റാവു പറയുന്നു.തന്റെ വീട്ടിൽ നടത്തിയ റെയ്ഡ് നിയമവിരുദ്ധമായാണെന്നും,ഗർഭിണിയായ മരുമകളെ തോക്കിൻ മുനയിൽ നിര്ത്തിയാണ് ചോദ്യം ചെയ്തതെന്നും രാമമോഹന റാവു പറഞ്ഞു.തമിഴ്‌നാട്ടിൽ ആരും സുരക്ഷിതരല്ലെന്നും ജയലളിത ജീവിച്ചിരുന്നെങ്കിൽ തനിക്കു ഈ ഗതി വരിലായിരുന്നെനും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ആദായനികുതി വകുപ്പ് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമമോഹന റാവുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നത്.റെയ്‌ഡിൽ കോടിക്കണക്കിനു രൂപയുടെ പണവും സ്വർണവും പിടിച്ചെടുത്തിരുന്നു.തുടർന്ന് വ്യഴാഴ്ച അദ്ദേഹത്തെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.തൽസ്ഥാനത്തു ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറായിരുന്ന ഗിരിജ വൈദ്യനാഥനെ സർക്കാർ നിയമിച്ചു.

Be the first to comment on "തന്റെ ജീവന് ഭീഷണിയുണ്ടെന്ന് തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി!"

Leave a comment

Your email address will not be published.


*