രാജ്‌മോഹൻ ഉണ്ണിത്താൻ രാജി വെച്ചു!

തിരുവനന്തപുരം:രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് വക്‌താവ്‌ സ്ഥാനം രാജിവെച്ചു.സത്യസന്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്നു ഉണ്ണിത്താൻ പറഞ്ഞു.രാജി കെപിസിസി പ്രസിഡണ്ട് വിഎം സുധീരൻ സ്വീകരിച്ചു. ഇതോടെ കോൺഗ്രസിലെ പിടല പിണക്കങ്ങൾ മറനീക്കി പുറത്തു വരികയാണ്.

ഇന്നലെ കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ കെ മുരളിധരനാണ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്.കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎം ആണെന്നും എംഎം മണിയുടേതുൾപ്പെടെ സർക്കാരിനെതിരായ പലപ്രശ്നങ്ങളും ജനങ്ങളിലെത്തിക്കാൻ യുഡിഫിനു കഴിയുന്നില്ലെന്നാണ് മുരളീധരൻ പറഞ്ഞത്.ഇതിനെതിരെ വിഡി സതീശനും രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്ത് വന്നു.

രാജ്‌മോഹൻ ഉണ്ണിത്താനും കെ മുരളിധരനും പരസ്പരം ചെളിവാരി എറിയാൻ തുടങ്ങിയതോടെ യുഡിഎഫിലെ ചേരിതിരിവ് വ്യക്തമായി.മുരളിധരനെ പിന്തുണച്ചു എ ഗ്രൂപ്പും.മുസ്‌ലിം ലീഗും,കേരള കോൺഗ്രസ് ജേക്കബും രംഗത്തെത്തി.

Be the first to comment on "രാജ്‌മോഹൻ ഉണ്ണിത്താൻ രാജി വെച്ചു!"

Leave a comment

Your email address will not be published.


*