ആയുധം വാങ്ങുന്നതിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം!

2008നും 2015നും ഇടയിലുള്ള ആയുധ കച്ചവടത്തിന്റെ കണക്കുകളിലെ  റിപ്പോര്‍ട്ടിൽ 3400 കോടി യുഎസ് ഡോളറാണ് ആയുധം വാങ്ങാനായി ഇന്ത്യ ചെലവാക്കിയത്.സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്.9550 കോടി യുഎസ് ഡോളറാണ് സൗദി ചെലവഴിച്ചത്.യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഏജന്‍സിയായ സിആര്‍എസ്സാണ് ഈ വിവരം പുറത്തുവിട്ടത്.ഇന്ത്യയുടെ ആയുധ സമ്പാദനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അമേരിക്കയാണ് എന്നാൽ റഷ്യ,ഇസ്രായേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ധാരാളം ആയുധങ്ങള്‍ വാങ്ങി കൂട്ടുന്നുണ്ട്.സൈനിക നവീകരണത്തിനായുള്ള ഇന്ത്യന്‍ പ്രയത്‌നത്തെ കുറിച്ചും റിപ്പോര്‍ട്ടിൽ പറയുന്നു.

Be the first to comment on "ആയുധം വാങ്ങുന്നതിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം!"

Leave a comment

Your email address will not be published.


*