എംഎം മണി രാജി വയ്‌ക്കേണ്ടെന്നു സിപിഎം കേന്ദ്ര നേതൃത്വം!

ന്യൂഡൽഹി:വൈദുതി മന്ത്രി എംഎം മണി രാജി വെയ്ക്കണ്ട ആവശ്യമില്ലെന്നും,രാജിയെ കുറിച്ച് സംസ്ഥാന ഘടകത്തിന് തന്നെ തീരുമാനം എടുക്കാമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.പാർട്ടി നേരത്തെ തന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനൽ കേസിൽ പ്രതികളായവർ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കരുതെന്ന പാർട്ടിയുടെ പ്രഖ്യാപിത നിലപാടിനെതിരാണ് എംഎം മണി മന്ത്രിയായി തുടരുന്നതെന്നും ഇതിനെതിരായി പാർട്ടി ഉചിതമായ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ടു വിഎസ് അച്യുതാനന്ദൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.എന്നാൽ വിഎസ് അച്യുതാനന്ദന്റെ കത്ത് കിട്ടിയില്ലെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയതിനെതിരെ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വൻ രംഗത്ത് വന്നിരുന്നു.

അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോൾ വിഎസ് അച്യുതാനന്ദനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നും ആസമയത്തു താൻ മിഡ്‌നാപ്പൂരിലായിരുനെന്നും എംഎം മണി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഞ്ചേരി ബേബി വധക്കേസിൽ വിഎസ്നു പങ്കുണ്ടെന്നു പറയാത്തത് തന്റെ മര്യാദയാണെന്നും മണി പറഞ്ഞു.ത്യാഗത്തിന്റെ കഥ പറഞ്ഞു ആരുടെ മുന്നിലും താൻ പിച്ചചട്ടിയുമായി നടക്കാറില്ലെന്നും താനും ഒരുപാടു ത്യാഗം പാർട്ടിക്കുവേണ്ടി സഹിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു.

Be the first to comment on "എംഎം മണി രാജി വയ്‌ക്കേണ്ടെന്നു സിപിഎം കേന്ദ്ര നേതൃത്വം!"

Leave a comment

Your email address will not be published.


*