രാജ്‌മോഹൻ ഉണ്ണിത്താന് നേരെ മുരളീധരൻ അനുകൂലികളുടെ ചീമുട്ടയേറ്‌!

കൊല്ലം:കൊല്ലം ഡിസിസി ഓഫീസിലെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനുനേരെ ഒരു വിഭാഗം പ്രവർത്തകർ ചീമുട്ട എറിയുകയും ഉണ്ണിത്താന്റെ കാറിന്റെ ചില്ലുകൾ തല്ലി തകർക്കുകയും ചെയ്തു.ഇതോടെ കോൺഗ്രസ്സിലെ വാക് പോര് തെരുവിലേയ്ക്കും വ്യാപിച്ചു. ആക്രമണത്തിന് പിന്നിൽ മുരളിധരനാണെന്നു ഉണ്ണിത്താൻ ആരോപിച്ചു.

ഒരുകാലത്തു താൻ തീറ്റിപ്പോറ്റിയ കൊല്ലത്തെ ഗുണ്ടകളാരും മരിച്ചിട്ടില്ലെന്നും തിരിച്ചടിക്കാൻ തനിക്കറിയാമെന്നും എന്നാൽ തന്റെ സംസ്കാരം അതിനനുവദിക്കുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.വധശ്രമമാണ് നടന്നതെന്നും ഇന്ന് തനിക്കു നേരെ ആക്രമണം നടക്കുമെന്ന് പോലീസിനെ അറിയിച്ചെങ്കിലും അവർ ഒന്നും ചെയ്തില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.കൊല്ലത്തു നടന്ന സംഭവം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

നേതാക്കൾ പരസ്പരമുള്ള ഏറ്റുമുട്ടൽ നിറുത്തണമെന്നു ഹൈക്കമാൻഡ് പറഞ്ഞു.കേരളത്തിലുണ്ടായ സംഭവങ്ങൾ തന്നെ വേദനിപ്പിച്ചെന്നു മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു.കോൺഗ്രസിനുള്ളിൽ ഐക്യമാണ് പരമപ്രധാനമെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരനും,തെറ്റുകൾ മറന്നു എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് ഉമ്മൻചാണ്ടിയും,നേതാക്കൾ പരസ്പരം ചെളി വാരിയെറിയരുതെന്നു വിഡി സതീശനും പറഞ്ഞു.സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ഹൈക്കമാൻഡ് പ്രതിനിധി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണും.

Be the first to comment on "രാജ്‌മോഹൻ ഉണ്ണിത്താന് നേരെ മുരളീധരൻ അനുകൂലികളുടെ ചീമുട്ടയേറ്‌!"

Leave a comment

Your email address will not be published.


*