ജയലളിതയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു മദ്രാസ് ഹൈക്കോടതി!

ചെന്നൈ:അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് വൈദ്യലിംഗം.ചെന്നൈ സ്വദേശി സിഎ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജയലളിതയുടെ രോഗവിവരം പൊതുജനങ്ങളിൽ നിന്നും എന്തിനായിരുന്നു മറച്ചുവെച്ചതെന്നും.മൃതദേഹം ദഹിപ്പിക്കാത്തതിൽ ദുരൂഹതയുണ്ടെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

ജയലളിത രോഗാവസ്ഥയിൽ രണ്ടര മാസക്കാലം അപ്പോളോ ആശുപത്രിയിൽ കഴിയുമ്പോഴും അവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശതീകരണം.ജയലളിത സുഖംപ്രാപിച്ചു എന്നും അവർ ആഗ്രഹിക്കുന്ന സമയത്തു ആശുപത്രി വിടാമെന്നുമായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.എന്നാൽ ജയലളിതയുടെ ആരോഗ്യനില പെട്ടെന്നു വഷളാവുകയും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയുമായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

ആശുപത്രിയിൽ കഴിയുമ്പോൾ ജയലളിതയെ കാണുന്നതിന് ശശികലയ്ക്കും ഇപ്പോഴത്തെ മുഖ്യമന്ത്രി പനീർസെൽവത്തിനും മാത്രമാണ് അനുമതി നൽകിയിരുന്നത്.മറ്റാരെയും അവരെ കാണുന്നതിന് അനുവദിച്ചിരുന്നില്ല.ജയലളിതയുടെ ബന്ധുക്കളടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Be the first to comment on "ജയലളിതയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു മദ്രാസ് ഹൈക്കോടതി!"

Leave a comment

Your email address will not be published.


*