നോട്ട് നിരോധിച്ചതിനെതിരെ എല്‍ഡിഎഫ്ന്റെ മനുഷ്യ ചങ്ങല!

തിരുവനന്തപുരം:കേന്ദ്ര സർക്കാർ നോട്ടു നിരോധിച്ചതിനെതിരെ രാജ്ഭവൻ മുതൽ കാസർകോഡ് വരെ എൽഡിഫ്ന്റെ മനുഷ്യ ചങ്ങല.ദേശീയ പാതയുടെ ഇടതു വശം ചേർന്ന് അണിനിരന്ന മനുഷ്യ ചങ്ങലയിലെ ആദ്യ കണ്ണി മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.കോടിയേരി ബാലകൃഷ്ണൻ,വിഎസ് അച്യുതാനന്ദൻ,തോമസ് ഐസക് തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

അതേസമയം എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യചങ്ങല സർക്കാർ സ്‌പോൺസേർഡ് പരിപാടി ആണെന്നും സമരത്തിനായി സർക്കാർ പണം ദുരുപയോഗം ചെയ്‌തെന്നും ഇതിനെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്നും ബിജെപി നേതാവ് വി മുരളിധരൻ പറഞ്ഞു.

Be the first to comment on "നോട്ട് നിരോധിച്ചതിനെതിരെ എല്‍ഡിഎഫ്ന്റെ മനുഷ്യ ചങ്ങല!"

Leave a comment

Your email address will not be published.


*