യുപി:സമാജ്വാദിപാർട്ടിൽ നിന്നും മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുറത്താക്കി.അഖിലേഷിന്റെ പിതാവും സമാജ്വാദി പാർട്ടിയുടെ അധ്യക്ഷനുമായ മുലായംസിങ് യാദവാണ് വാർത്ത സമ്മേളനത്തിൽ അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും പുറത്താക്കിയതായി അറിയിച്ചത്. പാർട്ടിയുടെ രക്ഷയ്ക്കായാണ് താൻ അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും പുറത്താക്കിയതെന്നും പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ആകുന്നതിനു തനിക്കിപ്പോഴും ആരോഗ്യമുണ്ടെന്നും മുലായംസിങ് യാദവ് പറഞ്ഞു. അഖിലേഷ് യാദവിനെ ആറു വർഷത്തേയ്ക്കാണ് പുറത്താക്കിയിരിക്കുന്നത്. സമാജ്വാദി പാർട്ടിയുടെ പിളർപ്പിനെ തുടർന്ന് സംസ്ഥാനത്തു എപ്പോൾ ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
അതേസമയം അഖിലേഷ് യാദവ് രാജിവെയ്ക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും സൂചനകളുണ്ട്. ഇന്ന് 9 മണിക്കു ശേഷമുള്ള വാർത്ത സമ്മേളനത്തിൽ അഖിലേഷ് കൂടുതൽ കാര്യങ്ങൾ വിശതീകരിക്കുമെന്നാണ് സൂചനകൾ. രണ്ടു മാസത്തിനുള്ളിൽ യുപിയിൽ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സമാജ്വാദി പാർട്ടിയിലെ സംഭവവികാസങ്ങൾ. അഖിലേഷ് യാദവ് കോൺഗ്രസ്സുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാനും സാധ്യതയുണ്ട്. അഖിലേഷ് യാദവിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചു അഖിലേഷ് അനുകൂലികൾ തെരുവിലിറങ്ങി. സംസ്ഥാനത്തു ഭരണപ്രതിസന്ധിയില്ലെന്നു യുപി ഗവർണർ അറിയിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മുലായംസിങ് യാദവ് പുറത്തിറക്കിയ പട്ടികയിൽ അഖിലേഷ് യാദവിന്റെ 46 വിശ്വസ്ത എംഎല്എമാര്ക്ക് സീറ്റ് നിഷേധിച്ചു പട്ടിക പുറത്തിറക്കിയിരുന്നു. തുടർന്ന് അഖിലേഷും തന്റെ വിശ്വസ്തരെ ഉൾകൊള്ളിച്ചു പട്ടിക പുറത്തിറക്കി.ഇതാണ് മുലായതിനെ പ്രകോപിപ്പിച്ചത്.
Be the first to comment on "അഖിലേഷ് യാദവിനെ സമാജ്വാദി പാർട്ടിയിൽ നിന്നും പുറത്താക്കി!"