യുകെ:ഒബാമയെ പ്രാപ്തിയില്ലാത്ത നിസഹായനായ വ്യക്തി (ലെയി൦ ഡക്ക്) എന്ന് പരിഹസിച്ചു ലണ്ടനിലെ റഷ്യൻ എംബസ്സിയുടെ ട്വീറ്റ്.ലെയി൦ ഡക്ക്ന് രാഷ്ട്രീയ പിന്‍ഗാമിയെ തെരഞ്ഞെടുത്ത ശേഷം കാലാവധി പൂര്‍ത്തിയാക്കാന്‍ അധികാരത്തിലിരിക്കുന്ന വ്യക്തിയെന്നും അർത്ഥമുണ്ട്.അതായത് ജനുവരി 20-നു പുതിയ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നത് വരെ കാലാവധി തികയ്ക്കാൻ അധികാരത്തിൽ തുടരുന്ന ഒബാമയുടെ നടപടികൾക്ക് വലിയ പ്രാധാന്യം ഇല്ലന്നർത്ഥം.
അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയും റഷ്യയും തമ്മിൽ അത്ര രസത്തിലല്ല.അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യൻ പ്രസിഡന്റായ വ്ലാദിമിർ പുട്ടിന്റെ അറിവോടെ ഡെമോക്രാറ്റിക് പാർട്ടിയുടെയും ഹിലരി ക്ലിന്റന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിരുന്നു എന്ന ഇന്റലിജന്‍സ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.തുടർന്ന് ഒബാമ റഷ്യയുടെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും 2 റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
Be the first to comment on "ഒബാമ ലെയി൦ ഡക്ക് എന്ന് റഷ്യ!"