മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം!

തിരുവനന്തപുരം:ജനകീയ പ്രശ്നങ്ങളിൽ ഒരു പരസ്യ സംവാദത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ തയാറാണോയെന്നും ഞങ്ങളതിനു തയാറാണെന്നും 24 മണിക്കൂർ നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്ടു സംസാരിക്കുമ്പോൾ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

നോട്ടു അസാധുവാക്കലിനെ അനുകൂലിച്ചു നടൻ മോഹൻലാൽ പോസ്റ്റിട്ടപ്പോൾ അദ്ദേഹത്തെ വിമർശിച്ചു ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. അതുപോലെ തന്നെയാണ് നോട്ടു അസാധുവാക്കലിനെ എതിർത്ത് സംസാരിച്ചപ്പോൾ എംഡി വാസുദേവൻ നായർക്കെതിരെ ബിജെപിയും രംഗത്ത് വന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. എംഡി വാസുദേവൻ നായരും ബിജെപിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞത്.സിപിഎം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല, ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്നമുണ്ടാക്കുക ഈ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Be the first to comment on "മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം!"

Leave a Reply to Petersed Cancel reply

Your email address will not be published.


*