അഖിലേഷ് യാദവിനെ സമാജ്‌വാദി പാർട്ടിയിൽ തിരിച്ചെടുത്തു!

യുപി:സമാജ്‌വാദി പാർട്ടി ഇന്നലെ പുറത്താക്കിയ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും പാർട്ടിയിൽ തിരിച്ചെടുത്തു. ഇന്നലെ നടന്ന രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിലാണ് തീരുമാനം.സമാജ്‌വാദി പാർട്ടി എംഎൽഎ അസം ഖാന്റെ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് അഖിലേഷിന് എതിരെയുള്ള പാർട്ടി നടപടികൾ പിൻവലിച്ചത്. അഖിലേഷിനെ ആറുവര്ഷത്തേയ്ക്കു സമാജ്‌വാദി പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. എംഎൽഎമാരുടെ യോഗത്തിന് ശേഷം അഖിലേഷ് 229 സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരില്‍ 190 പേരും ഒപ്പമുണ്ടെന്ന് കാണിച്ച് പാര്‍ട്ടി അധ്യക്ഷനും പിതാവുമായ മുലായം സിങ് യാദവിനോട് വിലപേശൽ നടത്തിയിരുന്നു.

Be the first to comment on "അഖിലേഷ് യാദവിനെ സമാജ്‌വാദി പാർട്ടിയിൽ തിരിച്ചെടുത്തു!"

Leave a comment

Your email address will not be published.


*