കെ.എസ്.ആർ.ടി.സിയിൽ ജനുവരി നാലിന് പണിമുടക്ക്!

കെ.എസ്.ആർ.ടി.സിയിലെ ശമ്പള-പെൻഷൻ വിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ചു യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകൾ ജനുവരി നാലിന് പണിമുടക്കും.കെ.എസ്.ആർ.ടി.സിയിൽ ജനുവരി മാസത്തിലും പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. യു.ഡി.എഫ് സർക്കാറിന്‍റെ ഹിമാലയൻ അബദ്ധങ്ങൾ മൂലം കെ.എസ്.ആർ.ടി.സിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടായെന്നും ഗതാഗതമന്ത്രി പറഞ്ഞു.