മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു.അമ്മയെയും കുഞ്ഞിനേയും തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചശേഷം ഇപ്പോൾ വാർഡിലേക്ക് മാറ്റി.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ നില തൃപ്തികരം എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.രാവിലെ പ്രസവവേദനയുമായി ചെന്ന യുവതിയെ സമയമായില്ല എന്ന് പറഞ്ഞു വാർഡിലേക്ക് മാറ്റി പിന്നീടും വേദന അനുഭവപ്പെട്ട യുവതിയെ മൂത്ര ശങ്കകാരണമാകാം വേദന അനുഭവപ്പെടുന്നതെന്നറിയിച്ചു ശുചിമുറിയിലേക്കു പറഞ്ഞു വിടുകയായിരുന്നു.
ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു!

Be the first to comment on "ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു!"