തിയറ്റര്‍ ഉടമകള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍!

തിയറ്റര്‍ ഉടമകളുടെ സമരം മലയാള സിനിമയുടെ തകര്‍ച്ചയ്ക്കു വഴിവെക്കുമെന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍.തിയറ്റര്‍ ഉടമകളുടെ അഹങ്കാരമാണ് ഇപ്പോഴത്തെ സിനിമ സമരത്തിന്റെ കാരണമെന്നും, സമരം നടത്തുന്ന സിനിമ തിയറ്ററുകള്‍ അടച്ചുപൂട്ടണമെന്നും അടൂര്‍ പറഞ്ഞു. തിയറ്റർ ഉടമകൾക്ക് മലയാള സിനിമയോട് യാതൊരു പ്രതിബദ്ധതയില്ലെന്നും, അവർക്കു മലയാള സിനിമയല്ലെങ്കിൽ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ് സിനിമകൾ പ്രദര്ശിപ്പിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സമരം കാരണം നിർമാതാക്കൾക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സിനിമ അതോറിറ്റി രൂപീകരിക്കണമെന്നു താന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് സർക്കാർ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു

Be the first to comment on "തിയറ്റര്‍ ഉടമകള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍!"

Leave a comment

Your email address will not be published.


*